കുടുംബ സഹായനിധി

Friday 02 January 2026 11:15 PM IST

പത്തനംതിട്ട : ഡി.സി.സി വൈസ് പ്രസിഡന്റായിരുന്ന അന്തരിച്ച എം.ജി കണ്ണന്റെ

കുടുംബത്തെ സഹായിക്കുന്നതിന് പ്രിയദർശിനി സോഷ്യൽ കൾച്ചറൽ ഫോറം, പെർത്ത്, ആസ്ട്രേലിയ സമാഹരിച്ച കുടുംബസഹായ നിധി ഇന്ന് വൈകിട്ട് നാലിന് പത്തനംതിട്ട ടൗൺ ഹാളിൽ കെ.പി.സി.സി മുൻ പ്രസിഡന്റ് കെ.മുരളീധരൻ കൈമാറും. കൾച്ചറൽ ഫോറം സെക്രട്ടറി ആന്റോ റോയ് എയ്ഡൻ അദ്ധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി, ഡി.സി.സി. പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ പി. മോഹൻരാജ്, അഡ്വ. പഴകുളം മധു, എൻ. ഷൈലാജ്, മുൻ ഡി.സി.സി. പ്രസിഡന്റ് അഡ്വ. കെ.ശിവദാസൻ നായർ, യു.ഡി.എഫ്. കൺവീനർ എ.ഷംസുദീൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി, വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല തുടങ്ങിയവർ പങ്കെടുക്കും.