ക്രിസ്മസ് പുതുവത്സര ആഘോഷം

Friday 02 January 2026 11:19 PM IST

കോന്നി:ഗ്രീൻ നഗർ റസിഡന്റ് സ് അസോസിയേഷന്റെ നേതൃത്വത്തിൽ ക്രിസ്മസ്–പുതുവത്സര ആഘോഷവും വാർഷികാഘോഷവും 4 ന് കോന്നി ആർ ആൻഡ് ബി സ്പോർട്സ് അരീനയിൽ സംഘടിപ്പിക്കും. വൈകിട്ട് 4.30 ന് കലാപരിപാടികൾ . 6.30ന് സാംസ്കാരിക സദസ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി ഉദ്ഘാടനം ചെയ്യും. ആക്ടിംഗ് പ്രസിഡന്റ് രാജീസ് കൊട്ടാരം അദ്ധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് അംഗം സൗദ റഹീം, നാഷണൽ റോളർ സ്കേറ്റിങ് ചാമ്പ്യൻഷിപ്പിൽ മികവ് നേടിയ ജ്യുവൽ ജെ. ആകാശ് എന്നിവരെ ആദരിക്കും.