കുടിശിക അടയ്ക്കണം
മല്ലപ്പള്ളി:ജല ആതോറിറ്റിയുടെ മല്ലപ്പള്ളി സെക്ഷൻ ഓഫീസിന്റെ പരിധിയിലുള്ള മല്ലപ്പള്ളി,ആനിക്കാട്, കോട്ടാങ്ങൽ, കൊറ്റനാട്, കല്ലൂപ്പാറ പഞ്ചായത്തുകളുടെയും പുല്ലാട് സെക്ഷൻ ഓഫീസിന്റെ പരിധിയിലുള്ള തൊട്ടപ്പുഴശ്ശേരിൽ കോയിപ്പറം, പുറമറ്റം ,ഇരവിപേരൂർ,എഴുമറ്റർ,അയിരൂർ പഞ്ചായത്തുകളുടെയും രണ്ടു തവണയിൽ കൂടുതലുള്ള ബിൽതുക കുടിശ്ശികയുള്ള ഗാർഹികേതര കണക്ഷനുകളും മൂന്നു തവണയിൽ കൂടുതൽ ബിൽ തുക കുടിശികയുള്ള ഗാർഹിക കണക്ഷനുകളും ജനുവരി 8 മുതൽ വിച്ഛേദിക്കുമെന്നും തുടർന്നും കുടിശ്ശിക ഒടുക്കാത്ത ഉപഭോക്താക്കളെ റവന്യൂ റിക്കവറി നടപടികൾക്കു ശുപാർശ ചെയ്യുമെന്നും മല്ലപ്പള്ളി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.