ചുക്കുകാപ്പി വിതരണം

Friday 02 January 2026 11:21 PM IST

പന്തളം:ജനമൈത്രി പൊലീസിന്റെയും ജനമൈത്രി സമിതിയുടെയും ആഭിമുഖ്യത്തിൽ പന്തളം അയ്യപ്പ ക്ഷേത്ര ജംഗ്ഷനിൽ ചുക്കുകാപ്പി വിതരണം ആരംഭിച്ചു. തിരുവാഭരണം പന്തളത്തു നിന്നും പുറപ്പെടുന്ന ദിവസം വരെ എന്നും രാത്രിയിൽ ചുക്കുകാപ്പി വിതരണം ഉണ്ടായിരിക്കും. പന്തളം ബ്ലോക്ക് പഞ്ചായത്തംഗം രഘു പെരുമ്പുളിക്കൽ ഉദ്ഘാടനം ചെയ്തു. പന്തളം എസ്എച്ച് ഒറ്റി.ഡി പ്രജീഷ് അദ്ധ്യക്ഷത വഹിച്ചു . ജനമൈത്രി ബീറ്റ് ഓഫീസർ അൻവർ ഷാ, റജി പത്തിയിൽ ,ജയകുമാർ ബിൽടെക്ക്, രാജൻബാബു, ഷൈനി രാജ് മോഹൻ .അയ്യപ്പ സേവാസംഘം ശാഖാ സെക്രട്ടറി പി നരേന്ദ്രൻ നായർ, ഹക്കിം വാഴക്കാല, ഹരി നെടിയകാലായിൽ തുടങ്ങിയവർപങ്കെടുത്തു.