ക്യാമ്പയിൻ
Friday 02 January 2026 11:22 PM IST
കൂടൽ : ആരോഗ്യം ആനന്ദം പരിപാടിയുടെ ഭാഗമായി കൂടൽ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പരിധിയിലെ ഏഴ് ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലും പൊതുജനങ്ങൾക്കായി, വൈബ് ഫോർ വെൽനസ് ക്യാമ്പയിൻ വിവിധ പരിപാടികളോടെ ആചരിച്ചു. ബോധവത്കരണ ക്ലാസുകൾ, ജീവിതശൈലി രോഗ നിർണയ ക്യാമ്പുകൾ, കരാട്ടെ പരിശീലനം, യോഗാ പരിശീലനം, പ്രതിജ്ഞ ചൊല്ലൽ എന്നിവ നടത്തി ജനപ്രതിനിധികൾ ക്യാമ്പുകൾ ഉദ്ഘാടനം ചെയ്തു. ആരോഗ്യകരമായ ജീവിതത്തിന് വ്യായാമം,നല്ല ഭക്ഷണം,കൃത്യമായ ഉറക്കം ഇവ ശീലമാക്കണമെന്ന് മെഡിക്കൽ ഓഫീസർ ഡോക്ടർ അരുൺ ജയപ്രകാശ് അറിയിച്ചു. തുടർന്നുള്ള ദിവസങ്ങളിലും വൈബ് ഫോർ വെൽനസ്സിനായുള്ള വിവിധ പ്രവർത്തനങ്ങൾ നടത്തും