വീഗാലാൻഡ് ഡവലപ്പേഴ്സ് ഓഹരി വിപണിയിലേക്ക്
Saturday 03 January 2026 12:31 AM IST
കൊച്ചി: വി-ഗാർഡ് ഗ്രൂപ്പിന്റെ ഭാഗമായ വീഗാലാൻഡ് ഡവലപ്പേഴ്സ് പ്രാഥമിക ഓഹരി വിൽപ്പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിക്ക് പ്രാരംഭ രേഖകൾ (ഡി.ആർ.എച്ച്.പി) സമർപ്പിച്ചു. കേരളത്തിൽ മിഡ്-പ്രീമിയം, പ്രീമിയം, അൾട്രാ-പ്രീമിയം, ലക്സ്-സീരീസ്, അൾട്രാ-ലക്ഷ്വറി വിഭാഗങ്ങളിലായി ബഹുനില റെസിഡൻഷ്യൽ അപ്പാർട്ടുമെന്റ് പദ്ധതികളുടെ ആസൂത്രണം, നിർമ്മാണം, വിൽപ്പന എന്നിവയിൽ സജീവമായ റിയൽ എസ്റ്റേറ്റ് ഡെവലപ്പ്‌മെന്റ് കമ്പനിയാണ് വീഗാലാൻഡ് ഡവലപ്പേഴ്സ്.
250 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളാണ് ഐ.പി.ഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കമ്പനി ഒക്ടോബർ വരെ 11.05 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള 10 റെസിഡൻഷ്യൽ പദ്ധതികൾ പൂർത്തിയാക്കിയിട്ടുണ്ട്. 12.67 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള ഒൻപത് പദ്ധതികളുടെ നിർമ്മാണം പുരോഗമിക്കുന്നു.