കാർത്തികേയൻ മാണിക്കം ഇസാഫ് ബാങ്ക് ചെയർമാൻ
Saturday 03 January 2026 12:34 AM IST
കൊച്ചി: തൃശൂർ ആസ്ഥാനമായ ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിന്റെ ചെയർമാനായി കാർത്തികേയൻ മാണിക്കം നിയമിതനായി. രണ്ടു ഘട്ടങ്ങളിലായി ചെയർമാനായിരുന്ന പി.ആർ രവി മോഹന്റെ കാലാവധി അവസാനിച്ചതിനാലാണ് നിയമനം. ബാങ്ക് ഒഫ് ഇന്ത്യയുടെ എക്‌സിക്യുട്ടീവ് ഡയറക്ടറായിരുന്ന കാർത്തികേയന് ബാങ്കിംഗ് രംഗത്ത് 36 വർഷത്തെ പ്രവർത്തന പരിചയമുണ്ട്.