വിലാസിനി നോവൽ പുരസ്കാരം സലിൻ മാങ്കുഴിക്ക്
Saturday 03 January 2026 12:08 AM IST
തിരുവനന്തപുരം: വിലാസിനി സ്മാരക സമിതിയുടെ നോവൽ പുരസ്കാരം സലിൻ മാങ്കുഴിയുടെ ആനന്ദലീലയ്ക്ക് ലഭിച്ചു. 30,000 രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം. ഡോ.കവടിയാർ രാമചന്ദ്രൻ ചെയർമാനും കെ.പി.സായ് രാജ് കൺവീനറും ഡോ.സാബു കേട്ടുക്കൽ, ശശികുമാർ സിതാര എന്നിവർ അംഗങ്ങളുമായ ജൂറിയാണ് പുരസ്കാര നിർണയം നടത്തിയത്. നാളെ വൈകിട്ട് 4ന് തിരുവനന്തപുരം കൃഷ്ണപിള്ള ഫൗണ്ടേഷൻ ഹാളിൽ നടക്കുന്ന ചടങ്ങിൽ സാംസ്കാരിക ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാൽ അവാർഡ് സമ്മാനിക്കുമെന്ന് സമിതി ജനറൽ കൺവീനർ കെ.പി.സായ് രാജ് അറിയിച്ചു.