ഉജ്ജ്വല ബാല്യം പുരസ്കാരം
Saturday 03 January 2026 12:22 AM IST
ഓച്ചിറ: സംസ്ഥാന സർക്കാരിന്റെ ഉജ്ജ്വല ബാല്യം പുരസ്കാരം മന്ത്രി വീണാ ജോർജ് ക്ലാപ്പന സ്വദേശിനി നിവേദ്യ ലാലിന് സമ്മാനിച്ചു. കല, സാഹിത്യം, പരിസ്ഥിതി സംരക്ഷണം എന്നീ മേഖലകളിൽ മികവ് പുലർത്തിയതിനാണ് കൊല്ലം ജില്ലയിൽ നിന്നു നിവേദ്യ ലാലിനെ തിരഞ്ഞെടുത്തത്. ഫലകവും പ്രശസ്തി പത്രവും 25,000 രൂപയും അടങ്ങുന്നതാണ് പുരസ്കാരം. ഇൻക്രഡിബിൾ ബുക്ക് ഒഫ് റെക്കാഡ്സ് ഹോൾഡറും, 1.14 എഫ്.എം റേഡിയോ ജോക്കിയും ആലപ്പുഴ ജില്ലയിലെ കുട്ടികളുടെ പ്രധാനമന്ത്രിയും ബാലപാർലമെന്റ് പരിസ്ഥിതി മന്ത്രിയുമായ നിവേദ്യ ലാലിന് കോഴിക്കോട് ഗാന്ധി പീസ് ഫൗണ്ടേഷൻ അവാർഡ്, ഡോ. എ.പി.ജെ. അബ്ദുൽ കലാം ബാലപ്രതിഭ പുരസ്കാരം ഉൾപ്പെടെ നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ക്ലാപ്പന വടക്ക് തുണ്ടത്തിൽ വീട്ടിൽ ലാൽ വിശ്വംഭരന്റെയും നിഷയുടെയും മകളാണ്.