ഇ.എസ്.ഐയി​ൽ ഏകീകൃത മാനദണ്ഡങ്ങൾ: എം.പി​

Saturday 03 January 2026 12:23 AM IST

കൊല്ലം: ഇ.എസ്.ഐ ജീവനക്കാർക്കും ആശ്രിതർക്കും ഇ.എസ്.ഐയുമായി കരാറിൽ ഏർപ്പെട്ടിട്ടുളള ആശുപത്രികളിൽ പണം നൽകാതെയുളള സുഗമമായ ചികിത്സ ഉറപ്പാക്കുന്നതിന് പുതിയ ഏകീകൃത മാനദണ്ഡങ്ങൾ നടപ്പാക്കുമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി അറിയിച്ചു. ഇ.എസ്.ഐ ജീവനക്കാരുടെയും ആശ്രിതരുടെയും ചികിത്സയ്ക്കായി നിലവിലുളള മാനദണ്ഡങ്ങളിൽ മാറ്റം വരുത്തണമെന്നും ജീവനക്കാർക്ക് ആശ്വാസകരമായ രീതിയിലുളള ചികിത്സാ സൗകര്യം ഏർപ്പെടുത്തണമെന്നും ഇ.എസ്.ഐ.സി അധികൃതരോട് എം.പി ആവശ്യപ്പെട്ടിരുന്നു. തുടർന്ന് വിഷയം പരിഗണിക്കുകയും ഏകീകൃത മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതിനുളള നടപടികൾ പുരോഗമിച്ചു വരികയാണെന്നും ഇ.എസ്.ഐ.സി ഡയറക്ടർ ജനറൽ അശോക് കുമാർ സിംഗ് രേഖാമൂലം അറിയിച്ചു. കൊല്ലം ആശ്രാമം ഇ.എസ്.ഐ മോഡൽ ആൻഡ് സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ പുതിയ മാനദണ്ഡങ്ങൾ നടപ്പാക്കാനും ജീവനക്കാരെ നിയമിക്കാനുള്ള നടപടിയും പുരോഗമി​ക്കുന്നതായി​ എം.പിയെ ഡയറക്ടർ ജനറൽ അറിയിച്ചു.