പുസ്തകം പ്രകാശനം ചെയ്തു

Sunday 04 January 2026 12:04 AM IST
യുവതരംഗിൻ്റെ നേതൃത്വത്തിൽ സാബി തെക്കേപ്പുറത്തിൻ്റെ 'റുക്സാന' നോവൽ പ്രകാശന ചടങ്ങിൽ നിന്നും

കോഴിക്കോട്: യുവതരംഗിന്റെ നേതൃത്വത്തിൽ സാബി തെക്കേപ്പുറത്തിന്റെ 'റുക്സാന' നോവൽ സാഹിത്യകാരൻ പി.പി. ശ്രീധരനുണ്ണി കൗൺസിലർ ടി.പി.എം. ജിഷാന് നൽകി പ്രകാശനം ചെയ്തു. പ്രസിഡന്റ് എ.വി. റഷീദലി അലി അദ്ധ്യക്ഷത വഹിച്ചു. പി.കെ. സലാം പുസ്തകം പരിചയപ്പെടുത്തി. ബി.വി. മുഹമ്മദ് അശ്റഫ്, അനസ് പരപ്പിൽ, എൻ.ഇ. മനോഹർ, പി.ഐ. അലി ഉസ്മാൻ പ്രസംഗിച്ചു. എസ്.എ. ഖുദ്സി, സാബി തെക്കേപ്പുറം, കെ.വി. സക്കീർ ഹുസൈൻ, എ.എം. ഖദീജ, എ.വി. ഫർദീസ്, സിറു റസാഖ്, ആയിശ ഫഹീമ, ആദം കാതിരിയകത്ത് എന്നീ എഴുത്തുകാരെ ജന്മനാട്ടിൽ ആദരിച്ചു. 'സുവർണ സംഗീത സന്ധ്യ'യും അരങ്ങേറി.