പൂച്ചയെ കൊന്ന മൂർഖനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ സംഭവിച്ചത്, വീഡിയോ
Saturday 03 January 2026 5:50 PM IST
തിരുവനന്തപുരം ജില്ലയിലെ പോത്തൻകോട് അരുവിക്കോണം എന്ന സ്ഥലത്തുള്ള ഒരു വീട്ടിലേക്കാണ് വാവാ സുരേഷിന്റെ ഇന്നത്തെ ആദ്യത്തെ യാത്ര. നായയുടെ കുരച്ചിൽ കേട്ടാണ് വീട്ടുകാർ സംഭവം കാണുന്നത്. പൂച്ചയെ കൊന്ന മൂർഖൻ പാമ്പിനെ നായ ഓടിച്ച് വീടിന്റെ ടെറസിൽ കയറ്റി. ഇതിനിടയിൽ മൂർഖൻ ടെറസിൽ നിന്ന് താഴേക്ക് വെള്ളം പോകുന്ന പൈപ്പിനകത്തേക്ക് കയറി. സ്ഥലത്ത് എത്തിയ പാമ്പിനെ തെരഞ്ഞ് പിടികൂടുന്നതാണ് ഇന്നത്തെ സ്നേക്ക് മാസ്റ്ററിന്റെ എപ്പിസോഡ്.