ഫുട്ബോൾ ടൂർണമെന്റ് ഫൈനൽ ഇന്ന്
Sunday 04 January 2026 12:41 AM IST
കോഴിക്കോട്: കേരള മാസ്റ്റേർസ് ഫുട്ബോൾ ക്ലബിൻ്റെ നേതൃത്വത്തിൽ ഗവ. മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന ഏഴാമത് അമേരിക്കാസ് മാസ്റ്റേർസ് സൂപ്പർ ലീഗ് ഫുട്ബോൾ ടൂർണമെൻ്റ് ഫൈനൽ മത്സരം ഇന്ന് വൈകീട്ട് 5.30 ന് നടക്കും. സെമി ഫൈനലിൽ കെൻസയെ പരാജയപ്പെടുത്തിയ ശാസ്തയും ഡ്രീംസിനെ പരാജയപെടുത്തിയ എസ്.എഫ്.എസ് പാളയവും തമ്മിലാണ് ഫൈനൽ. കഴിഞ്ഞ 14 ദിവസങ്ങളിലായി വിവിധ ജില്ലകളിൽ നിന്നുള്ള 10 ടീമുകളാണ് മത്സരിച്ചത്. ഫൈനൽ മത്സരത്തിന് മുന്നോടിയായി വൈകീട്ട് 5 ന് സെൻറ് വിൻസെന്റ് കോളനി ജി.എച്ച്.എസ്.എസും ഓറഞ്ചു ഫുട്‍ബോൾ സ്കൂൾ ബേപ്പൂരും തമ്മിൽ സൗഹൃദ മത്സരം നടക്കും.