ബാലചിത്രരചനാ മത്സരം 10ന്
കോഴിക്കോട്: സംസ്ഥാന ശിശുക്ഷേമ സമിതിയുടെ 75-ാം വാർഷികത്തിന്റെ ഭാഗമായി 24ന് എറണാകുളത്ത് സംഘടിപ്പിക്കുന്ന ക്ലിന്റ് സ്മാരക സംസ്ഥാന ബാലചിത്രരചനാ മത്സരത്തിന്റെ ഭാഗമായ ജില്ലാതല മത്സരം10ന് രാവിലെ ഒമ്പതിന് മാനാഞ്ചിറ ഗവ. ടി.ടി.ഐയിൽ നടക്കും. ജനറൽ, പ്രത്യേക ശേഷി (ഡിഫറന്റിലി ഏബിൾഡ്) വിഭാഗത്തിലുള്ളവരെ കാഴ്ചശക്തി കുറവുള്ളവർ, സംസാരവും കേൾവി കുറവും നേരിടുന്നവർ എന്നിങ്ങനെ എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി തിരിച്ചായിരിക്കും മത്സരം. ജലച്ചായം, എണ്ണച്ചായം, പെൻസിൽ ഡ്രോയിങ് എന്നിവ ഉപയോഗിക്കാം. പങ്കെടുക്കുന്നവർ സ്കൂൾ ഐ.ഡി കാർഡുകൾ സഹിതം രാവിലെ 8.30ന് എത്തണം. ഫോൺ: 9446206527.