മുസ്‌ലിം ലീഗ് ഓഫീസ് ഉദ്ഘാടനം ചെയ്തു
Sunday 04 January 2026 12:45 PM IST
കൊടുവള്ളി : ചുണ്ടപ്പുറം മുസ്‌ലിം ലീഗ് ഓഫീസ് ഉദ്ഘാടനം മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റംഗം വി.എം. ഉമ്മർ നിർവഹിച്ചു. യു.വി. സുലൈമാൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർപേഴ്സൺ സഫീന ഷമീർ മുഖ്യാതിഥിയായിരുന്നു. നഗരസഭ വൈസ് ചെയർമാൻ കെ.കെ.എ. കാദർ, വി.കെ. അബ്ദുഹാജി, പി.മുഹമ്മദ്, ടി.പി. നാസർ, കുണ്ടുങ്ങര മുഹമ്മദ്, ആയിഷ ഷഹനിദ, അബൂലൈസ്, കെ.ശിവദാസൻ, സി.പി. ഫൈസൽ, യു.വി .മുഹമ്മദ് ഹാജി, ഫൈസൽ ചുണ്ടപ്പുറം, അൻസാറുദ്ധീൻ, സാജിദ ഇയ്യോത്തി തുടങ്ങിയവർ പ്രസംഗിട്ടു. ടി.കെ. റസാഖ് സ്വാഗതവും ജമാൽ കവതിയോട്ടിൽ നന്ദിയും പറഞ്ഞു.