കാപ്പ നിയമ ശില്പശാല
Sunday 04 January 2026 1:35 AM IST
കൊച്ചി: പൊതുജനത്തിന്റെ സമാധാനജീവിതത്തിനു ഭീഷണിയായി മാറുന്ന സ്ഥിരം കുറ്റവാളികൾക്കെതിരെ മാത്രമേ കാപ്പ നിയമ പ്രകാരം നടപടി എടുക്കാവൂ എന്ന് ഹൈക്കോടതി മുൻ ജഡ്ജിയും കാപ്പ ഉപദേശക ബോർഡ് ചെയർമാനുമായ ജസ്റ്റിസ് പി. ഉബൈദ്. കളക്ടറേറ്റിൽ കാപ്പ നിയമത്തെക്കുറിച്ചുള്ള ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒന്നിലധികം ക്രിമിനൽ കേസുകളിൽ പ്രതികളായ, കുറ്റകൃത്യങ്ങൾ ആവർത്തിക്കാൻ സാദ്ധ്യത ഉണ്ടെന്ന് ബോദ്ധ്യമുള്ള സ്ഥിരം കുറ്റവാളികൾക്കെതിരെ മാത്രമേ കാപ്പ ചുമത്താൻ പാടുള്ളുവെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ കളക്ടർ ജി. പ്രിയങ്ക, കാപ്പ ഉപദേശക ബോർഡ് അംഗം പി.എൻ. സുകുമാരൻ, ജില്ലാ ലാ ഓഫീസർ മനു സോളമൻ എന്നിവർ പങ്കെടുത്തു.