വോളിബാൾ ടീമിന് യാത്രഅയപ്പ്
Sunday 04 January 2026 1:37 AM IST
പറവൂർ: വാരാണസിയിൽ നടക്കുന്ന ദേശീയ സീനിയർ വോളിബാൾ ചാമ്പ്യൻഷിപ്പിന് പങ്കെടുക്കുന്ന കേരള പുരുഷ ടീമിന് യാത്രഅയപ്പ് നൽകി. വരാപ്പുഴ പപ്പൻ മെമ്മോറിയിൽ ഇൻഡോർ സ്റ്രേഡിയത്തിൽ നടന്ന കോച്ചിംഗ് ക്യാമ്പിന് ശേഷം ടീം വാരാണസിയിലേയ്ക്ക് യാത്രതിരിച്ചു. വരാപ്പുഴ പഞ്ചായത്ത്, ജില്ലാ വോളിബാൾ അസോസിയേഷൻ, പപ്പൻ മെമ്മോറിയൽ സ്പോർട്സ് ആൻഡ് ആർട്സ് ക്ലബും ചേർന്നാണ് യാത്ര അയപ്പ് നൽകിയത്. വരാപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേഴ്സി ജോണി, ജില്ലാ വോളിബാൾ അസോസിയേഷൻ പ്രസിഡന്റ് മൊയ്തീൻ നൈന, മുഖ്യ പരിശീലകൻ ബിജോയ് ബാബു തുടങ്ങിയവർ പങ്കെടുത്തു. കേരള ടീമിന്റെ ജേഴ്സിയും വിതരണം ചെയ്തു.