സിയാലിൽ നവീകരിച്ച കലാങ്കണം ഉദ്ഘാടനം
Sunday 04 January 2026 12:40 AM IST
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നവീകരിച്ച കലാങ്കണം സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് ഉദ്ഘാടനം ചെയ്തു. എക്‌സിക്യൂട്ടീവ് ഡയറക്ടർമാരായ വി. ജയരാജൻ, സജി കെ. ജോർജ്, സി.എഫ്.ഒ സജി ഡാനിയേൽ, എയർപോർട്ട് ഡയറക്ടർ ജി. മനു, പദ്ധതി കൺസൾട്ടന്റ് വൈക്കം പി. രാജശേഖർ എന്നിവരും സിയാലിലെ വിവിധ വകുപ്പ് മേധാവികളും പങ്കെടുത്തു. സിയാൽ ആഭ്യന്തര ടെർമിനലിൽ ബോർഡിംഗ് ഗേറ്റ് 7ന്റെ പരിസരത്താണ് കേരളത്തിന്റെ സമൃദ്ധമായ കലാസാംസ്‌കാരിക പാരമ്പര്യം പ്രതിഫലിപ്പിക്കുന്ന കലാങ്കണം പണി കഴപ്പിച്ചിട്ടുള്ളത്. ഉപയോഗമില്ലാതെ കിടന്നിരുന്ന സ്ഥലം സജീവമായ കലാസമുച്ചയമാക്കി മാറ്റിയതോടെ യാത്രക്കാരുടെ ശ്രദ്ധാകേന്ദ്രമായി മാറി. ടെർമിനലിലെ ഫോട്ടോ സ്പോട്ടായി കലാങ്കണം മാറുകയാണ്.