കോഴിക്കോട് ജില്ലാ പഞ്ചായത്ത് ആദ്യ യോഗം പദ്ധതി നടത്തിപ്പിൽ ജില്ല പുറകിൽ,​ മുന്നോട്ടെത്തിക്കാൻ നീക്കം

Sunday 04 January 2026 12:04 AM IST
​പൊ​ളി​ച്ച​ ​റോ​ഡു​ക​ൾ

കോഴിക്കോട്: പദ്ധതി നടത്തിപ്പിൽ സംസ്ഥാനത്ത് ഏറ്റവും അവസാനത്തുള്ള കോഴിക്കോട് ജില്ലയെ മുന്നിലെത്തിക്കാനുള്ള നടപടികളുമായി ജില്ലാ പഞ്ചായത്ത്. ചരിത്രത്തിലാദ്യമായി ഭരണം നേടിയ യു.ഡി.എഫ് ഭരണ സമിതിയുടെ ആദ്യ തീരുമാനങ്ങളിലൊന്നാണിത്. പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ആദ്യ യോഗത്തിൽ എതിർപ്പുകളൊന്നും കൂടാതെ വിശദമായ ചർച്ചയോടു കൂടി അജണ്ട പാസാക്കി. ജില്ല പഞ്ചായത്ത് വാർഷിക പദ്ധതി 2025-26 അവലോകനം സംബന്ധിച്ച അജണ്ടയിലാണ് തീരുമാനം.പദ്ധതി നടത്തിപ്പിലെ വീഴ്ചയുമായി ബന്ധപ്പെട്ട് അംഗങ്ങൾ ചോദ്യം ഉന്നയിച്ചു. വിവിധ മേഖലയുമായി ബന്ധപ്പെട്ട് പദ്ധതികളുടെ പുരോഗതിയെ കുറിച്ച് ഉദ്യോഗസ്ഥർ വിശദീകരണം നൽകി. മുടങ്ങിക്കിടക്കുന്ന പദ്ധതികളുടെ കാരണമെന്തെന്നും അവ പരിഹരിക്കാൻ നടപടിയുണ്ടാകണമെന്നും പ്രസിഡന്റ് ആവശ്യപ്പെട്ടു. അതേ സമയം വിവരങ്ങൾ ലഭ്യമാക്കാത്ത ഉദ്യോഗസ്ഥരെ ശകാരിക്കുകയും ഇത്തരം നടപടികൾ ആവർത്തിക്കരുതെന്ന് താക്കീത് നൽകുകയും ചെയ്തു. പദ്ധതി നിർവഹണം ഊർജിതമാക്കാൻ എല്ലാ അംഗങ്ങളും അവരുടെ ഡിവിഷനിൽ ശ്രദ്ധിക്കണമെന്നും പദ്ധതികളുടെ അവലോകനം സംബന്ധിച്ച പട്ടിക വരുന്ന ചൊവ്വാഴ്ചക്കകം നൽകാനും ഏതെല്ലാം മേഖലയിലാണ് പിറകിൽ എന്ന് കണ്ടെത്തി നിർവഹണ ഉദ്യോഗസ്ഥരെ കൂടുതൽ പ്രവർത്തനക്ഷമമാക്കാനും തീരുമാനമായി. വില്യാപ്പള്ളിയിലെ വനിത ഹോസ്റ്റലിലേക്ക് കൂടുതൽ സാധനങ്ങൾ വാങ്ങുന്നതിന് മുമ്പ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവരുടെ സാന്നിധ്യത്തിൽ കേന്ദ്രം സന്ദർശിക്കാനും തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവരുടെ കാർ ഡ്രൈവർമാരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ഭരണസമിതി അനുമതി നൽകി. യോഗത്തിൽ അഞ്ച് അജണ്ടകളാണ് പാസാക്കിയത്.

ജ​ൽ​ജീ​വ​ൻ​ ​മി​ഷ​ൻ​ ​പ്ര​വൃ​ത്തി​ക​ൾ​ക്കാ​യി​ ​പൊ​ളി​ച്ച​ ​റോ​ഡു​ക​ൾ​ ​പു​തു​ക്കി​പ്പ​ണി​യ​ണ​മെ​ന്ന്

കോ​ഴി​ക്കോ​ട്:​ ​ജ​ൽ​ജീ​വ​ൻ​ ​മി​ഷ​നു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​പൈ​പ്പി​ടു​ന്ന​തി​നാ​യി​ ​കു​ഴി​ച്ച​ ​റോ​ഡു​ക​ൾ​ ​പു​തു​ക്കി​പ്പ​ണി​യ​ണ​മെ​ന്ന് ​ജി​ല്ലാ​ ​വി​ക​സ​ന​ ​സ​മി​തി​ ​യോ​ഗം​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​ഇ​തി​നു​ള്ള​ ​ഫ​ണ്ട് ​ജ​നു​വ​രി​ ​ആ​ദ്യ​വാ​രം​ ​ല​ഭ്യ​മാ​കു​മെ​ന്ന് ​യോ​ഗ​ത്തി​ൽ​ ​അ​റി​യി​ച്ചു.​ ​ജി​ല്ല​യി​ലാ​കെ​ ​ജ​ൽ​ജീ​വ​ൻ​ ​മി​ഷ​നു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​പ​രാ​തി​ക​ൾ​ ​ഉ​യ​ർ​ന്നു​വ​രു​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ക​ള​ക്ട​ർ​ ​പ്ര​ത്യേ​ക​ ​യോ​ഗം​ ​വി​ളി​ക്ക​ണ​മെ​ന്നും​ ​ആ​വ​ശ്യ​മു​യ​ർ​ന്നു.​ ​ര​ണ്ട് ​മാ​സം​ ​കൊ​ണ്ട് ​ജി​ല്ല​യി​ലെ​ ​വി​ക​സ​ന​ ​പ്ര​വൃ​ത്തി​ക​ൾ​ ​പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും​ ​ഇ​തി​നാ​യി​ ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​ ​ശ്ര​ദ്ധ​ ​ഉ​ണ്ടാ​വ​ണ​മെ​ന്നും​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ച​ ​ജി​ല്ലാ​ ​ക​ള​ക്ട​ർ​ ​സ്‌​നേ​ഹി​ൽ​ ​കു​മാ​ർ​ ​സിം​ഗ് ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​ജ​ല​വി​ഭ​വ​ ​വ​കു​പ്പി​ന്റെ​ ​പൈ​പ്പു​ക​ൾ​ ​പൊ​ട്ടു​ന്ന​ത് ​ജി​ല്ല​യി​ലാ​കെ​യു​ള്ള​ ​പ്ര​ശ്ന​മാ​ണെ​ന്നും​ ​ഇ​ത് ​പ​രി​ഹ​രി​ക്കാ​ൻ​ ​ആ​വ​ശ്യ​മാ​യ​ ​ന​ട​പ​ടി​ ​വേ​ണ​മെ​ന്നും​ ​ഇ.​കെ​ ​വി​ജ​യ​ൻ​ ​എം.​എ​ൽ.​എ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​കാ​യി​ക​ ​വ​കു​പ്പു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ആ​റ് ​കോ​ടി​ ​രൂ​പ​യു​ടെ​ ​പ്ര​വൃ​ത്തി​ക​ൾ​ ​കു​റ്റ്യാ​ടി​ ​നി​യോ​ജ​ക​ ​മ​ണ്ഡ​ല​ത്തി​ൽ​ ​ന​ട​ക്കു​ന്നു​ണ്ടെ​ന്നും​ ​മ​ന്ദ​ഗ​തി​യി​ൽ​ ​ന​ട​ക്കു​ന്ന​ ​പ്ര​വൃ​ത്തി​ക​ൾ​ ​ക​ള​ക്ട​ർ​ ​പ്ര​ത്യേ​കം​ ​ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും​ ​കെ.​പി​ ​കു​ഞ്ഞ​മ്മ​ദ് ​കു​ട്ടി​ ​മാ​സ്റ്റ​ർ​ ​എം.​എ​ൽ.​എ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​വ​യ​നാ​ട് ​ചു​ര​ത്തി​ലെ​ ​ഗ​താ​ഗ​ത​ക്കു​രു​ക്ക് ​പ​രി​ഹ​രി​ക്കാ​ൻ​ ​സ്ഥി​രം​ ​സം​വി​ധാ​നം​ ​വേ​ണ​മെ​ന്ന് ​ലി​ന്റോ​ ​ജോ​സ​ഫ് ​എം.​എ​ൽ.​എ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​കോ​ഴി​ക്കോ​ട് ​കോ​ർ​പ്പ​റേ​ഷ​ൻ​ ​പ​രി​ധി​യി​ലെ​ ​വി​വി​ധ​ ​റോ​ഡു​ക​ളി​ലെ​ ​കു​ഴി​ക​ൾ​ ​അ​ട​ക്കു​ന്ന​തി​നു​ള്ള​ ​ന​ട​പ​ടി​ക​ൾ​ ​വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന് ​തോ​ട്ട​ത്തി​ൽ​ ​ര​വീ​ന്ദ്ര​ൻ​ ​എം.​എ​ൽ.​എ​ ​നി​ർ​ദേ​ശി​ച്ചു.​ ​കോ​ഴി​ക്കോ​ട് ​സൗ​ത്ത് ​മ​ണ്ഡ​ല​ത്തി​ൽ​ ​ന​ട​ന്നു​വ​രു​ന്ന​ ​പ്ര​വൃ​ത്തി​ക​ൾ​ ​സ​മ​യ​ബ​ന്ധി​ത​മാ​യി​ ​പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് ​അ​ഹ​മ്മ​ദ് ​ദേ​വ​ർ​കോ​വി​ൽ​ ​എം.​എ​ൽ.​എ​ ​അ​റി​യി​ച്ചു. ന​വ​കേ​ര​ള​ ​സ​ദ​സ് ​പ്ര​വൃ​ത്തി​ക​ളു​ടെ​ ​അ​വ​ലോ​ക​ന​വും​ ​യോ​ഗ​ത്തി​ൽ​ ​ന​ട​ന്നു.​ 23​ ​പ​ദ്ധ​തി​ക​ൾ​ക്കും​ ​ഭ​ര​ണാ​നു​മ​തി​ ​ല​ഭ്യ​മാ​യി​ട്ടു​ണ്ടെ​ന്നും​ 16​ ​പ്ര​വൃ​ത്തി​ക​ളു​ടെ​ ​ടെ​ണ്ട​ർ​ ​ന​ട​പ​ടി​ക​ൾ​ ​സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും​ ​അ​റി​യി​ച്ചു.​ ​കാ​ന​ത്തി​ൽ​ ​ജ​മീ​ല​ ​എം.​എ​ൽ.​എ​യു​ടെ​ ​നി​ര്യാ​ണ​ത്തി​ൽ​ ​അ​നു​ശോ​ച​നം​ ​രേ​ഖ​പ്പെ​ടു​ത്തി.