രാഹുലിനെതിരെ പരാതിയുമായി അതിജീവിതയുടെ ഭർത്താവ്
Sunday 04 January 2026 12:08 AM IST
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി അതിജീവിതയുടെ ഭർത്താവ്. മുമ്പ് മുഖ്യമന്ത്രിക്ക് പരാതി നൽകിയ യുവതിയുടെ ഭർത്താവാണ് പരാതി നൽകിയത്. രണ്ട് മാസം മാത്രം നീണ്ട തന്റെ കുടുംബജീവിതം തകരാൻ കാരണം രാഹുലാണെന്നും വലിയ നാശനഷ്ടം സംഭവിച്ചുവെന്നും പരാതിയിൽ പറയുന്നു. വിവാഹിതയാണെന്ന് അറിഞ്ഞിട്ടും രാഹുൽ തന്റെ ഭാര്യയുമായി വഴിവിട്ട ബന്ധം സ്ഥാപിച്ചു. താനും ഭാര്യയുമായുള്ള പ്രശ്നം തീർക്കാനാണ് രാഹുൽ ശ്രമിച്ചെന്നായിരുന്നു വാദം. എന്നാൽ ഇത്തരത്തിൽ ഒരു നീക്കവും രാഹുലിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. സമൂഹമാദ്ധ്യമങ്ങളിൽ തന്റെ ലൈംഗികശേഷിയെ പോലും ചോദ്യം ചെയ്തുകൊണ്ടുള്ള മോശപ്പെട്ട പ്രതികരണങ്ങൾ കാണാനിടയായി. മാനസികമായി തകർച്ചയിലേക്ക് നയിച്ചു. കുടുംബത്തിന്റെ അഭിമാനത്തിന് ക്ഷതമേറ്റുവെന്നും അതിജീവിതയുടെ ഭർത്താവ് നൽകിയ പരാതിയിൽ പറയുന്നു.