പി.എസ്.സി അഭിമുഖം
തിരുവനന്തപുരം:കാസർകോട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ്. (കാറ്റഗറി നമ്പർ 072/2025-പട്ടികജാതി, 073/2025-പട്ടികവർഗ്ഗം) തസ്തികയിലേക്ക് 7 രാവിലെ 8 ന് പി.എസ്.സി കാസർകോട് ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും.
കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (ഉറുദു) (കാറ്റഗറി നമ്പർ 475/2024) തസ്തികയിലേക്ക് 7 ന് പി.എസ്.സി കോഴിക്കോട് മേഖലാ ഓഫീസിൽ അഭിമുഖം നടത്തും.
കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (മാത്തമാറ്റിക്സ്) (മലയാളം മീഡിയം) (കാറ്റഗറി നമ്പർ 551/2024-എൽ.സി./എ.ഐ.) തസ്തികയിലേക്ക് 7 നും പാർട്ട്‌ടൈം ഹൈസ്‌കൂൾ ടീച്ചർ (ഹിന്ദി) (കാറ്റഗറി നമ്പർ 619/2024) തസ്തികയിലേക്ക് 7, 8, 9 തീയതികളിലും പി.എസ്.സി കണ്ണൂർ ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും.
കോഴിക്കോട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (ഹിന്ദി) (കാറ്റഗറി നമ്പർ 604/2024) തസ്തികയിലേക്ക് 7, 8, 9 തീയതികളിൽ പി.എസ്.സി കോഴിക്കോട് ജില്ലാ ഓഫീസിൽ വച്ചും ഡ്രോയിംഗ് ടീച്ചർ (ഹൈസ്‌കൂൾ) (കാറ്റഗറി നമ്പർ 661/2024-എസ്.ഐ.യു.സി. നാടാർ), പാർട്ട്‌ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഉറുദു) (കാറ്റഗറി നമ്പർ 120/2024-പട്ടികവർഗ്ഗം), ഹൈസ്‌കൂൾ ടീച്ചർ (അറബിക്) (കാറ്റഗറി നമ്പർ 147/2025-ഈഴവ/തിയ്യ/ബില്ലവ), പാർട്ട്‌ടൈം ഹൈസ്‌കൂൾ ടീച്ചർ (ഉറുദു) (കാറ്റഗറി നമ്പർ 384/2024), ഹൈസ്‌കൂൾ ടീച്ചർ (മാത്തമാറ്റിക്സ്) (മലയാളം മീഡിയം) (കാറ്റഗറി നമ്പർ 553/2024-എസ്.സി.സി.സി) തസ്തികകളിലേക്ക് 8 ന് പി.എസ്.സി. കോഴിക്കോട് മേഖലാ ഓഫീസിൽ വച്ചും അഭിമുഖം നടത്തും. വിവര പൊതുജന സമ്പർക്ക വകുപ്പിൽ അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ (കാറ്റഗറി നമ്പർ 639/2023) തസ്തികയിലേക്ക് 7, 8, 9 തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
സർട്ടിഫിക്കറ്റ് പരിശോധന
ഭാരതീയ ചികിത്സാ വകുപ്പിൽ മെഡിക്കൽ ഓഫീസർ (നേത്ര) കാറ്റഗറി നമ്പർ 505/2024) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവരിൽ സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയാക്കാത്തവർക്ക് 5 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
കേരള സംസ്ഥാന ജലഗതാഗത വകുപ്പിൽ പെയിന്റർ (കാറ്റഗറി നമ്പർ 779/2024-മുസ്ലീം) തസ്തികയിലേക്ക് 5 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ അനാട്ടമി (കാറ്റഗറി നമ്പർ 08/2025) തസ്തികയിലേക്ക് 6 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് (കാറ്റഗറി നമ്പർ 574/2024-സീനിയർ, 575/2024-ജൂനിയർ) തസ്തികകളിലേക്ക് 6 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.