ക്രിസ്മസ് പുതുവത്സര ആഘോഷം

Saturday 03 January 2026 11:23 PM IST

പത്തനംതിട്ട: യുഗാന്തരങ്ങൾ കഴിഞ്ഞാലും ജനഹൃദയത്തിൽ ഒരുമയുടേയും പ്രത്യാശയുടേയും വെളിച്ചം വിതറുന്ന ഒന്നാണ് ക്രിസ്മസ് ദിനമെന്ന് പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് എൻ.ഹരികുമാർ പറഞ്ഞു. പത്തനംതിട്ട ജില്ലാ ബാർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ ക്രിസ്മസ് പുതുവത്സര ആഘോഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പുതുവർഷത്തിൽ പുത്തൻ പ്രതീക്ഷയും സന്തോഷവും അഭിവൃദ്ധിയും ഉണ്ടാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ജില്ലാ ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.കെ. ജയവർമ്മ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ഡെന്നി ജോർജ്ജ്, അഡ്വ. ഷൈനി ജോർജ്ജ് എന്നിവർ പ്രസംഗിച്ചു.