കുടിവെള്ളക്ഷാമം പരിഹരിക്കണം
Saturday 03 January 2026 11:29 PM IST
കോന്നി: ചെങ്ങറ പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്ന് വാർഡ് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. യു ഡി എഫ് നിയോജക മണ്ഡലം ചെയർമാൻ ഏബ്രഹാം വാഴയിൽ യോഗം ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് റോബിൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം അജി മണ്ണിൽ, എൻ എൻ രാജപ്പൻ, തോമസ് മാത്യു, റോബിൻ കാരാവള്ളിൽ, പി കെ ത്യാഗരാജൻ, പി എം ശമുവേൽ,കമലാഹസൻ ചെങ്ങറ, ഷിബു ചെങ്ങറ, ബാബു കാപ്പിൽ, കൃഷ്ണൻ കുട്ടി പി കെ, സാബു മനാത്രയിൽ, റോയി ഡാനിയേൽ, സാജൻ കാപ്പിൽ എന്നിവർ പ്രസംഗിച്ചു.