സംഗമം
Saturday 03 January 2026 11:30 PM IST
തിരുവല്ല : അനാംസ് തിരുവല്ല, ഗിൽഗാൽ എക്യുമെനിക്കൽ പ്രയർ ഫെലോഷിപ്പ്, യു.ആർ.ഐ പിസ് സെന്റർ തുടങ്ങിയ ക്രൈസ്തവ സംഘടനകളുടേ നേതൃത്വത്തിൽ എക്യുമെനിക്കൽ പുതുവത്സര സംഗമം നടത്തി. നഗരസഭ അദ്ധ്യക്ഷ എസ് ലേഖ ഉദ്ഘാടനം ചെയ്തു. അനാംസ് ഡയറക്ടർ ഡയറക്ടർ ജോർജി എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റർ സുരേഷ് ജോൺ പ്രാരംഭ പ്രാർത്ഥന നടത്തി. ഡോ.ജോസഫ് ചാക്കോ, ഡോ.സൈമൺ ജോൺ, റോയി വർഗീസ് ഇലവുങ്കൽ, പാസ്റ്റർമാരായ പി.ജെ.ജോയി, അലക്സാണ്ടർ, ബെൻസി തോമസ് , സണ്ണി അത്തിമൂട്ടിൽ, ഗ്രേസി സണ്ണി, ജോസ് പള്ളത്തുചിറ, പി.പി ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.