സൗപർണ്ണികാമൃതം പുരസ്‌കാരം ആർ.കെ ദാമോദരന്
Sunday 04 January 2026 12:46 AM IST
കാസർകോട്: കൊല്ലൂർ മൂകാംബികാ സംഗീതാർച്ചനാ സമിതി ഏർപ്പെടുത്തിയ സൗപർണ്ണികാമ്യതം പുരസ്‌കാരം കവിയും ഗാനരചയിതാവുമായ ആർ.കെ. ദാമോദരന്. 10001 രൂപയും ശില്പവും പ്രശസ്‌തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം. ഗാനഗന്ധർവൻ യേശുദാസിന്റെ ജന്മദിനമായ ജനുവരി 10ന് കൊല്ലൂർ മൂകാംബികാ ക്ഷേത്ര സന്നിധിയിൽ നടക്കുന്ന ചടങ്ങിൽ ക്ഷേത്രം മുഖ്യ അർച്ചകനും തന്ത്രിയുമായ ഡോ. കെ. രാമചന്ദ്ര അഡിഗ പുരസ്‌കാരം സമ്മാനിക്കുമെന്ന് സമിതി ചെയർമാൻ ഡോ.കാഞ്ഞങ്ങാട് രാമചന്ദ്രൻ,വി.വി.പ്രഭാകരൻ,സന്തോഷ് കമ്പല്ലൂർ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.