അമേരിക്കയുടെ നടപടിക്കെതിരെ പ്രതിഷേധം: എം.വി. ഗോവിന്ദൻ
Sunday 04 January 2026 1:51 AM IST
തിരുവനന്തപുരം: സ്വതന്ത്ര പരമാധികാര രാജ്യമായ വെനസ്വേലയ്ക്കു നേരെയുള്ള അമേരിക്കയുടെ കടന്നാക്രമണത്തിൽ ശക്തമായ പ്രതിഷേധം ഉയരണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മറ്റൊരു രാജ്യത്തിന്റെ പരമാധികാരത്തിൽ കടന്നുകയറുന്ന അമേരിക്കൻ നിലപാട് ലോകത്തിന് ഭീഷണിയാണ്. അട്ടിമറി നീക്കങ്ങളും സാമ്പത്തിക ഉപരോധങ്ങളും നേരിട്ട് അമേരിക്കൻ തിട്ടൂരങ്ങൾക്ക് വഴങ്ങാതെ പിടിച്ചുനിന്ന വെനസ്വേലയുടെ നിശ്ചയദാർഢ്യം ജനാധിപത്യ പോരാളികൾക്ക് ആവേശം പകരുന്നതാണ്. അമേരിക്കയുടെ നടപടിക്കെതിരായി ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കണമെന്ന് പാർട്ടി ഘടകങ്ങളോടും ജനാധിപത്യ വിശ്വാസികളോടും എം.വി. ഗോവിന്ദൻ അഭ്യർത്ഥിച്ചു.