അമേരിക്കക്കെതിരെ ഇന്ത്യ രംഗത്തു വരണം: എം.എ. ബേബി
Sunday 04 January 2026 1:57 AM IST
തിരുവനന്തപുരം: വെനസ്വേലയെ ആക്രമിച്ച അമേരിക്കക്കെതിരെ ഇന്ത്യ രംഗത്തു വരണമെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി. സംശയകരമായ നിശബ്ദതയാണ് ഇന്ത്യ പുലർത്തുന്നത്. അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനത്തെ അപലപിക്കാൻ ഇന്ത്യ മുന്നോട്ടു വരാത്തത് അപമാനകരമാണ്. തങ്ങൾക്ക് വഴങ്ങാത്ത രാജ്യങ്ങൾക്കെതിരെ കുതിര കയറുന്ന തെമ്മാടിത്ത രാഷ്ട്രമായി അമേരിക്ക മാറി. വെനസ്വേലക്കെതിരെയുള്ള ആക്രമണം സാമ്പത്തിക താത്പര്യങ്ങൾ കൂടി ലക്ഷ്യമിട്ടുള്ളതാണ്. ഒ.എൻ.ജി.സി വിദേശും വെനസ്വേലയുമായി സഹകരണമുണ്ട്. അതിനാൽ, അമേരിക്കൻ ആക്രമണത്തിൽ ഇന്ത്യയുടെ നിലപാട് പ്രധാനമാണ്. ഭീകരവാദ രാഷ്ട്രമായി അമേരിക്ക മാറുന്നതിനെതിരെ ജനപ്രക്ഷോഭം ഉയരണമെന്നും എം.എ. ബേബി പറഞ്ഞു.