സാമൂഹിക പ്രതിബദ്ധതാ സ്ഥാപനത്തിനുള്ള അവാർഡ് വിവേകാനന്ദ പഠന കേന്ദ്രത്തിന്

Sunday 04 January 2026 12:59 AM IST
മ​ല​പ്പു​റം​ ​വു​ഡ്ബൈ​നി​ൽ​ ​കേ​ര​ള​കൗ​മു​ദി​ ​ സംഘടിപ്പിച്ച ‘​മാ​റു​ന്ന​ ​മ​ല​പ്പു​റം​ ​’​ബി​സിനസ് ​കോ​ൺ​ക്ളേവി​ൽ​ ​ടോ​പ്പ് ​ബ്രാ​ൻ​ഡ് ​അ​വാ​ർ​ഡ് ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത്‌​ ​പ്ര​സി​ഡ​ന്റ്‌​ ​പി​ ​എ​ ​ജ​ബ്ബാ​ർ​ ​ഹാ​ജി​യി​ൽ​ ​നി​ന്നും​ ​ശ്രീവി​വേ​കാ​ന​ന്ദ​ ​പ​ഠ​ന​ ​കേ​ന്ദ്രം​ ​മാ​നേ​ജ​ർ​ ​അ​നി​ൽ​ ​ബി.​കു​മാ​ർ​ ​ഏ​റ്റു​വാ​ങ്ങു​ന്നു

മലപ്പുറം: വിദ്യാഭ്യാസ മേഖലയിലെ മികച്ച സാമൂഹിക പ്രതിബദ്ധതാ സ്ഥാപനത്തിനുള്ള അവാർഡ് വിവേകാനന്ദ പഠന കേന്ദ്രം മാനേജർ അനിൽ ബി.കുമാർ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ.ജബ്ബാർ ഹാജിയിൽ നിന്നും ഏറ്റുവാങ്ങി. കേരളകൗമുദി സംഘടിപ്പിച്ച 'മാറുന്ന മലപ്പുറം' ബിസിനസ് കോൺക്ലേവ് ചടങ്ങിലായിരുന്നു അവാർഡ് സമ്മാനിച്ചത്. ലക്ഷങ്ങളിൽ ഒരുവനായി ജനിക്കുന്ന വ്യക്തിയാണ് തന്റെ പിതാവെന്നും അദ്ദേഹത്തിന്റെ ജീവിതത്തിലൂടെ കണ്ട പാഠശാലയാണ് തന്റെ വിദ്യാഭ്യാസ യോഗ്യത എന്നുമാണ് പാലേമാട് വിവേകാനന്ദ എഡ്യുക്കേഷണൽ കോംപ്ലക്സ് സ്ഥാപകൻ കെ.ആർ.ഭാസ്‌കരൻ പിള്ളയെക്കുറിച്ച് മകനും പാലേമാട് വിവേകാനന്ദ പഠന കേന്ദ്രം മാനേജരുമായ അനിൽ ബി.കുമാർ പറയുന്നത്. അച്ഛന്റെ വിയോഗശേഷം അനിൽ ബി.കുമാർ സ്ഥാപനത്തിന്റെ നേതൃത്വം ഏറ്റെടുത്തപ്പോൾ ഭാസ്‌കരൻ പിള്ള ചെയ്യാൻ ആഗ്രഹിച്ചതും പാതി പൂർത്തിയാക്കിയതുമായ പദ്ധതികളെല്ലാം നിറവേറ്റുകയായിരുന്നു ലക്ഷ്യം. ഒന്നാം ക്ലാസ് മുതൽ ഡിഗ്രി തലം വരെയുള്ള ആദിവാസി കുട്ടികൾക്ക് സൗജന്യമായി ഹോസ്റ്റൽ സൗകര്യം ഒരുക്കി നൽകി വിദ്യാഭ്യാസം നൽകാനും മുന്നിട്ടുനിന്ന ഭാസ്‌ക്കരപ്പിള്ളയുടെ വിയോഗ ശേഷം ഇതെല്ലാം അനിൽ ബി.കുമാർ തുടർന്ന് വരികയാണ്. ഇവർക്ക് വീട് വയ്ക്കാൻ 10 സെന്റ് സ്ഥലം കൊടുക്കാമെന്ന് നൽകിയ വാക്ക് യാഥാർത്ഥ്യമാക്കി. മാത്രമല്ല, സൗജന്യമായി നൽകിയ സ്ഥലത്ത് ബഡ്സ് സ്കൂളിന്റെ ഉദ്ഘാടനം നടത്തിയതും രണ്ട് മാസം മുമ്പാണ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന നിരവധി പേരുടെ പാതിവഴിയിൽ മുടങ്ങിയ വീട് നിർമ്മാണം അനിൽ ബി.കുമാർ പൂർത്തീകരിച്ച് നൽകിയിട്ടുണ്ട്.