കേരളകൗമുദിയുടെ ഉദ്യമം മാതൃകാപരം: ജബ്ബാർ ഹാജി

Sunday 04 January 2026 1:04 AM IST

മലപ്പുറം: കേരളകൗമുദി നടത്തിയ മാറുന്ന മലപ്പുറം എന്ന പേരിലുള്ള ബിസിനസ് കോൺക്ലേവ് മാതൃകാപരമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ.ജബ്ബാർ ഹാജി. വിവിധ രംഗങ്ങളിൽ മലപ്പുറം കൈവരിച്ച മുന്നേറ്റങ്ങളും നാളെയുടെ സാദ്ധ്യതകളും ചർച്ച ചെയ്യാൻ കേരളകൗമുദി വുഡ്‌ബൈൻ ഫോളിയേജിൽ സംഘടിപ്പിച്ച 'മാറുന്ന മലപ്പുറം' ബിസിനസ് കോൺക്ലേവിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

മലപ്പുറത്തിന്റെ ഉന്നമനത്തിന് മുന്നിട്ടിറങ്ങിയ കേരളകൗമുദിയുടെ ഉദ്യമം നാളേക്ക് മുതൽക്കൂട്ടാണ്. ശ്രീനാരണ ഗുരുവിന്റെ ആശയ പാരമ്പര്യമുള്ള കേരളകൗമുദി വലിയ സന്ദേശമാണ് സമൂഹത്തിന് മുന്നിൽ തുറന്നിടുന്നത്. നിരവധി പേർക്ക് പ്രചോദനമാവാൻ ഇതിലൂടെ സാധിക്കുമെന്നതിൽ സംശയമില്ല. മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ എല്ലാ പിന്തുണയും കേരളകൗമുദിക്കൊപ്പം ഉണ്ടാവുമെന്നും പി.എ.ജബ്ബാർ ഹാജി പറഞ്ഞു.