റെയിൽവേ ട്രാൻസ്ഫോ‌ർമറിൽ തീപിടിത്തം

Sunday 04 January 2026 1:05 AM IST

കൊല്ലം: പെരിനാട് റെയിൽവേ സ്റ്റേഷന് സമീപത്തെ റെയിൽവേ ട്രാക്ക് സെക്ഷൻ സബ് സ്റ്റേഷനിലെ ട്രാൻസ്ഫോർമറിൽ തീപിടിച്ചത് പരിഭ്രാന്തി പരത്തി. ഇന്നലെ രാത്രി എട്ടോടെ ട്രാൻസ്ഫോർമറിൽ ഉഗ്ര ശബ്ദത്തോടെ ഉണ്ടായ പൊട്ടിത്തെറിക്ക് പിന്നാലെ തീപിടിക്കുകയായിരുന്നു. ആളപായമില്ല. അര മണിക്കൂറോളം പ്രദേശത്ത് വൈദ്യുതി തടസപ്പെട്ടു. ഉടൻ റെയിൽവേ ഇലക്ട്രിക്കൽ സെക്ഷൻ ഉദ്യോഗസ്ഥരും കാഞ്ഞിരംകുഴി കെ.എസ്.ഇ.ബി സെക്ഷൻ ഉദ്യോഗസ്ഥരുമെത്തി അറ്റകുറ്റപ്പണി നടത്തി വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു.