മെഡി. ഐക്യു ജില്ലാതല മത്സരം
Sunday 04 January 2026 1:08 AM IST
കൊട്ടാരക്കര: കേരള ഗവ. മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന മെഡി. ഐക്യുവിന്റെ എട്ടാമത് സീസൺ പ്രാഥമിക തല ജില്ലാതല മത്സരങ്ങൾ 11ന് ആരംഭിക്കും. ഓരോ ജില്ലയിലെയും പ്രാഥമിക മത്സരങ്ങളിൽ വിജയിക്കുന്ന ടീമിന് 24ന് തിരുവനന്തപുരത്ത് നടക്കുന്ന മെഗാ ഫൈനലിൽ പങ്കെടുക്കാം. ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായി നടത്തുന്ന മത്സരത്തിൽ ഓരോ സ്കൂളിൽ നിന്നും രണ്ടുപേർക്ക് വീതം പങ്കെടുക്കാം. ജില്ലാ തല മത്സര വിജയികൾക്ക് സർട്ടിഫിക്കറ്റും കാഷ് അവാർഡുകളും നൽകും. കൊല്ലം ജില്ലാ മത്സരങ്ങൾ 11ന് ജില്ലാ ടി.ബി സെന്ററിന് സമീപമുള്ള എൻ.എച്ച്.എം കോൺഫറൻസ് ഹാളിൽ നടക്കും.