അപേക്ഷ ക്ഷണിച്ചു

Sunday 04 January 2026 1:09 AM IST
അപേക്ഷ ക്ഷണിച്ചു

കൊല്ലം: യുവജന കാര്യ കായിക മന്ത്രാലയം, മേരാ യുവഭാരത് അന്തർ സംസ്ഥാന യുവജന വിനിമയ പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ നിന്ന് തെലങ്കാന, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് എന്നീ മൂന്ന് സംസ്ഥാനങ്ങളിൽ വച്ച് നടക്കുന്ന പരിപാടിയിലേക്ക് കൊല്ലം ജില്ലയിൽ നിന്ന് പത്തുപേർക്ക് പങ്കെടുക്കാൻ അവസരം ലഭിക്കും. ഫെബ്രുവരിയിലാണ് പരിപാടി നടക്കുന്നത്. കേരളത്തിൽ നിന്ന് താൽപ്പര്യമുള്ള കുട്ടികളിൽ നിന്ന് തിരഞ്ഞെടുക്കുന്നവർക്കാണ് അവസരം. ജില്ലാ, സംസ്ഥാന, ദേശീയ തലത്തിൽ കല, സ്പോർട്സ്, പ്രസംഗ മത്സരങ്ങളിൽ കഴിവ് തെളിയിച്ചവർക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 7558892580 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടണം.