അക്കാഡമിക ശില്പശാല

Sunday 04 January 2026 1:10 AM IST

കൊല്ലം: കെ.എസ്.ടി.എ 35-ാം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ജില്ലാ അക്കാഡമിക ഉപസമിതിയുടെ ആഭിമുഖ്യത്തിൽ ശില്പശാല സംഘടിപ്പിച്ചു. വിദ്യാഭ്യാസ വകുപ്പിന്റെ സമഗ്ര വിദ്യാഭ്യാസ ഗുണമേന്മാ പരിപാടിയുടെ ഭാഗമായി ഇംഗ്ലീഷ് അദ്ധ്യാപനവുമായി ബന്ധപ്പെട്ട ട്വിങ്കിൾ പ്രോഗ്രാമിന്റെയും മികവ് പരിപാടിയുടെയും ഉദ്ഘാടനവും നടന്നു. സംസ്ഥാന സെക്രട്ടറി എസ്.സബിത ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് എൽ.എസ് ജയകുമാർ അദ്ധ്യക്ഷനായി. സംസ്ഥാന എക്സി. അംഗം ജി.കെ.ഹരികുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ആർ.ബി.ശൈലേഷ് കുമാർ, ജെ.ശശികല, ജില്ലാ പ്രസിഡന്റ് കെ.എൻ.മധുകുമാർ, അക്കാഡമിക ഉപസമിതി കൺവീനർ എസ്.സന്തോഷ് കുമാർ, ജില്ലാ വൈസ് പ്രസിഡന്റ് രാജീവ് ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ബി.സജീവ് സ്വാഗതവും എസ്.രഘുനാഥ് നന്ദിയും പറഞ്ഞു.