മിസ്ട്രി കോൺഗ്രസ് സ്‌ക്രീനിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ
Sunday 04 January 2026 1:14 AM IST
ന്യൂഡൽഹി: കേരളമടക്കം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ കോൺഗ്രസ് സ്ഥാനാർത്ഥികളെ നിർണയിക്കാനുള്ള സ്‌ക്രീനിംഗ് കമ്മിറ്റിക്ക് രൂപം നൽകി. മുതിർന്ന നേതാവ് മധുസൂതനൻ മിസ്ട്രിയാണ് കേരളത്തിന്റെ സ്‌ക്രീനിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ. ഡോ. സയ്യിദ് നസീർ ഹുസൈൻ, നീരജ് ദാങ്കി, അഭിഷേക് ദത്ത് എന്നിവർ അംഗങ്ങളാണ്. എ.ഐ.സി.സി ജനറൽ സെക്രട്ടറിയും വയനാട് എം.പിയുമായ പ്രിയങ്കാ ഗാന്ധിയാണ് അസാമിനുള്ള സ്‌ക്രീനിംഗ് കമ്മിറ്റി അദ്ധ്യക്ഷ. തമിഴ്നാടിനും പുതുച്ചേരിക്കുമുള്ള കമ്മിറ്റിയെ ഛത്തീസ്ഗഡ് നേതാവ് ടി.എസ്.സിംഗ്‌ദോയും പശ്ചിമ ബംഗാളിന്റേത് കർണാടക നേതാവായ ബി.കെ.ഹരിപ്രസാദുമാണ് നയിക്കുക.