കേരളകൗമുദി കോൺക്ലേവിൽ അമിത് ഷാ പങ്കെടുക്കും

Sunday 04 January 2026 1:15 AM IST

ന്യൂഡൽഹി: കേരളകൗമുദി സംഘടിപ്പിക്കുന്ന ദി ന്യൂ ഇന്ത്യ എ ന്യൂ കേരള കോൺക്ലേവിൽ കേന്ദ്രമന്ത്രി അമിത് ഷാ പങ്കെടുക്കും. 11ന് ഉച്ചയ്‌ക്ക് ശേഷം 3ന് ഹോട്ടൽ ലെമൺ ട്രീയിൽ നടക്കുന്ന കോൺക്ലേവിൽ രാഷ്ട്രീയ, സാമ്പത്തിക, ബിസിനസ് രംഗത്തെ പ്രമുഖർ സന്നിഹിതരാകും. തുടർന്നു നടക്കുന്ന ചോദ്യോത്തര പരിപാടിയിലും അദ്ദേഹം സംസാരിക്കും.