ഹോമിയോ മെഡിക്കൽ ക്യാമ്പ്
Sunday 04 January 2026 1:26 AM IST
കൊല്ലം: വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമത്തിൽ ജില്ലാ ഗവ. ഹോമിയോ ആശുപത്രിയുടെ സൗജന്യഹോമിയോ മെഡിക്കൽ ക്യാമ്പ് നടന്നു. കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.വിജയൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ഗവ. ഹോമിയോ മെഡിക്കൽ ഓഫീസർമാരായ ഡോ.ഗൗരിക ഷാജു, ഡോ. ആർ.എം.അൻഷാ എന്നിവർ നേതൃത്വം നൽകി. സ്നേഹാശ്രമത്തിലെ അച്ഛനമ്മമാരെ കൂടാതെ 110 പേർ ക്യാമ്പിൽ പങ്കെടുത്തു. സ്നേഹാശ്രമം ഡയറക്ടർ പത്മാലയം ആർ.രാധാകൃഷ്ണൻ, സെക്രട്ടറി പി.എം.രാധാകൃഷ്ണൻ, കെ.എം.രാജേന്ദ്രകുമാർ, ആർ.ഡി.ലാൽ, ജി.രാമചന്ദ്രൻപിള്ള, മാനേജർ മൈത്രി, നഴ്സ് സുധർമ്മിണി എന്നിവർ നേതൃത്വം നൽകി.