മർത്തമറിയം വനിതാ സമാജം
Monday 05 January 2026 12:53 AM IST
പറവൂർ: മർത്തമറിയം വനിതാ സമാജം ആലുവ ഉപമേഖലാ വാർഷികവും മത്സരങ്ങളും പറവൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ നടന്നു. പള്ളി സെക്രട്ടറി പ്രൊഫസർ രഞ്ജൻ എബ്രഹാം ഉദ്ഘാടനം ചെയ്തു. മേഖലാ വൈസ് പ്രസിഡന്റ് റോയി എബ്രഹാം കോച്ചാട്ട് കോറെപ്പിസ്‌കോപ്പ അദ്ധ്യക്ഷനായി. വികാരി ഫാദർ എൽദോ ആലുക്ക. ഫാദർ എൽദോ കുളങ്ങര, ഫാദർ ഡോൺ പോൾ താടിക്കാരൻ, മേഖലാ സെക്രട്ടറി മീനാ തോമസ്, ലീല ബെന്നി, മേരി തോമസ് എന്നിവർ സംസാരിച്ചു. മുൻ ഉപമേഖലാ സെക്രട്ടറി മോളി മാത്തുക്കുട്ടിയെ ആദരിച്ചു. കലാമത്സര വിജയികൾക്ക് സമ്മാനങ്ങൾ നൽകി.