കൊച്ചി മാരത്തൺ പ്രൊമോ റൺ
Monday 05 January 2026 12:56 AM IST
കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് മുന്നോടിയായി ഇന്നലെ രാവിലെ രാജേന്ദ്ര മൈതാനത്ത് നിന്നാരംഭിച്ച പ്രൊമോ റൺ ഫെഡറൽ ബാങ്ക് റീജിയണൽ ഹെഡും വൈസ് പ്രസിഡന്റുമായ ജോസ്‌മോൻ പി. ഡേവിഡ്, ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ റെയ്സ് ഡയറക്ടർ ഒളിമ്പ്യൻ ആനന്ദ് മെനസിസ്, ക്ലിയോ സ്പോർട്സ് ഡയറക്ടർ അനീഷ് പോൾ, ഓറഞ്ച് റണ്ണേഴ്സ് ക്ലബ് പ്രസിഡന്റ് കൃഷ്ണപ്രസാദ് എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. മൂവ് വിത്ത് പർപ്പസ് എന്ന പ്രമേയത്തെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന മാരത്തൺ ഫെബ്രുവരി എട്ടിന് കൊച്ചിയിൽ നടക്കും. പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യാം: https://kochimarathon.in