എച്ച്.എസ്.എസ്.ടി.എ ജില്ലാ സമ്മേളനം
Monday 05 January 2026 12:01 AM IST
കൊച്ചി: ഡിപ്പാർട്ട്‌മെന്റൽ ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷന്റെ എറണാകുളം ജില്ലാ സമ്മേളനവും യാത്രഅയപ്പും ഡി.സി.സി പ്രസിഡന്റ് അഡ്വ. മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.ടി. വിനോദ് അദ്ധ്യക്ഷനായി. അനിൽ എം. ജോർജ്, എം.വി. അഭിലാഷ്, ബിനോയ് സ്‌കറിയ, നയന ദാസ്, കെ. ശ്രീദേവി, കെ.യു. നിഷ, സിനോജ് ജോർജ്, പി.എം. ബൽക്കീസ്, ഡോ. എ. അനുകുമാർ, ജോസഫ് ചെറിയാൻ, ശ്യാം സന്ദീപ്, ജയ്‌സൺ ജോസഫ് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി വി.ടി. വിനോദ് (പ്രസിഡന്റ് ), കെ. ശ്രീദേവി (സെക്രട്ടറി), പി.എം. ബൾകീസ് (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.