വൈബ് 4 വെൽനസ് ക്യാമ്പയിൻ
Monday 05 January 2026 11:08 PM IST
പറവൂർ: പറവൂർ നഗരസഭയുടെ നേതൃത്വത്തിൽ ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ, പറവൂർ താലൂക്ക് ഗവ. ആയുർവേദ ആശുപത്രി എന്നിവയുടെ സഹകരണത്തോടെ ആരോഗ്യം, ആനന്ദം എന്ന ജനകീയ പരിപാടിയുടെ രണ്ടാംഘട്ടമായ വൈബ് 4 വെൽനസ് ക്യാമ്പയിൻ സംഘടിപ്പിച്ചു. പറവൂർ നഗരസഭാ ചെയർമാൻ രമേഷ് ഡി. കുറുപ്പ് ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയർപേഴ്സൺ ലൈജി ബിജു അദ്ധ്യക്ഷയായി. നഗരസഭാ പ്രതിപക്ഷനേതാവ് സി.എ. രാജീവ്, കൗൺസിലർമാരായ ബീന ശശിധരൻ, ജലജ രവീന്ദ്രൻ, ഗീത ബാബു, പി.ഡി. സുകുമാരി, ആയുർവേദ ആശുപത്രി സൂപ്രണ്ട് സുധ ഗിരീഷ് എന്നിവർ സംസാരിച്ചു.