'അരോമ ആലുവ'യുടെ പുതുവത്സരാഘോഷം
Monday 05 January 2026 1:56 AM IST
ആലുവ: ആലുവ സ്വദേശികളായ വിദേശ മലയാളികളുടെ സംഘടനയായ 'അരോമ ആലുവ'യുടെ പുതുവത്സരാഘോഷം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. അരോമ പ്രസിഡന്റ് പി.എം. അബൂബക്കർ അദ്ധ്യക്ഷനായി. നഗരസഭാ ചെയർപേഴ്സൻ സൈജി ജോളി, ഉപാദ്ധ്യക്ഷൻ ഫാസിൽ ഹുസൈൻ, കീഴ്മാട് പഞ്ചായത്തംഗം ഷമീർ കല്ലിങ്കൽ, കരുമാലൂർ പഞ്ചായത്തംഗം ഇ.എം. അബ്ദുൾ സലാം, സംസ്ഥാന സാമൂഹിക നീതി കമ്മീഷൻ സെക്രട്ടറി വി.എസ്. ജുബാബ് റോഷൻ എന്നിവരെ ആദരിച്ചു. മുൻ നഗരസഭാ ചെയർമാൻ എം.ഒ. ജോൺ, മൊയ്തീൻ അബ്ദുൾ അസീസ്, ഡോ. വിജയകുമാർ, അഡ്വ. ഫെബി ശിഹാബ്, സുനിത ഉമർ, സുനിതാ നന്ദകുമാർ, കെ. വേണുഗോപാൽ എന്നിവർ സംസാരിച്ചു.