ജോബ് ഫെയർ സംഘടിപ്പിച്ചു
Monday 05 January 2026 12:58 AM IST
കുറ്റ്യാടി: ബിസിനസ് പ്രൊഫഷണൽ രംഗത്തെ കൂട്ടായ്മയായ കുറ്റ്യാടി എക്സ്ക്ലൂസീവ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ജോബ് ഫെയർ നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഒ.വി.ലത്തീഫ് ഉദ്ഘാടനം ചെയ്തു. എക്സ്ക്ലൂസീവ് ക്ലബ് പ്രസിഡന്റ് സുബൈർ മൈക്രോ അദ്ധ്യക്ഷത വഹിച്ചു. ഷറഫുദീൻ ശോഭിക, ജമാൽ പാറക്കൽ, എം.കെ ജാബിർ, നാണു കോട്ടൻ പാർക്ക് എന്നിവർ പ്രസംഗിച്ചു. പതിനാലോളം പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നടന്ന ഇന്റർവ്യൂയിൽ പരിസര പ്രദേശങ്ങളിൽ നിന്നുള്ള നിരവധി ഉദ്യോഗാർത്ഥികൾ പങ്കെടുത്തു. ഇനിയുള്ള നാളുകളിൽ വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും ഗുണകരമായ രീതിയിലുള്ള പ്രവർത്തനങ്ങൾക്ക് സംഘടന മുൻകൈ എടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.