എൻ.എസ്.എസ് ക്യാമ്പ് സമാപിച്ചു

Monday 05 January 2026 12:16 AM IST
എൻ.എസ്.എസ് വളണ്ടിയർക്ക് വീട്ടിൽ ഒരു പച്ചക്കറിത്തോട്ടം പദ്ധതിയിൽ കീഴരിയൂർ കണ്ണോത്ത് യു.പി സ്കൂളിൽ വെച്ച് മേപ്പയ്യൂർ ജി.വി.എച്ച്.എസ് എസ് എൻ.എസ്.എസ് വളണ്ടിയർമാർക്ക് മുജീബ് കോമത്ത് പച്ചക്കറി വിത്ത് വിതരണം ചെയ്യുന്നു

മേപ്പയ്യൂർ: കീഴരിയൂർ കണ്ണോത്ത് യു.പി സ്കൂളിൽ നടന്ന ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു . വീട്ടിൽ ഒരു പച്ചക്കറിത്തോട്ടം പദ്ധതി പ്രകാരം ക്യാമ്പിൽ പങ്കെടുത്ത അംഗങ്ങൾക്ക് ഫാർമേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ പച്ചക്കറി വിത്തുകൾ നൽകി. ഫാർമേഴ്സ് അസോസിയേഷൻ ഒഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി അംഗം മുജീബ് കോമത്ത് വിത്ത കിറ്റുകൾ വിതരണം ചെയ്തു. സമാപന സമ്മേളനം കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ ബാബു ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം സവിത വലിയ പറമ്പത്ത് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗം നിഷാഗ ഇല്ലത്ത്, എം.സുരേഷ്, പ്രീജിത്ത് ജി.പി റസാഖ് കുന്നുമ്മൽ, ടി.കെ വിജയൻ, കെ.ടി ചന്ദ്രൻ,കെ.എം സുരേഷ് ബാബു,കെ.ഗീത പി.ടി,ഗായത്രി എന്നിവർ പ്രസംഗിച്ചു.