മലബാർ സഹോദയ ടീച്ചേഴ്സ് കലോത്സവം

Monday 05 January 2026 12:29 AM IST
മലബാർ സഹോദയ സി.ബി.എസ്.ഇ ടീച്ചേഴ്സ് കലോത്സവത്തിൽ ചാമ്പ്യൻമാരായ മാവിളിക്കടവ് എം.എസ്.എസ് പബ്ലിക് സ്കൂൾ

കോഴിക്കോട്: മലബാർ സഹോദയ സി.ബി.എസ്.ഇ ടീച്ചേഴ്സ് കലോത്സവത്തിൽ 154 പോയിന്റുകൾ നേടി മാവിളിക്കടവ് എം.എസ്.എസ് പബ്ലിക് സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി. കുറ്റിക്കാട്ടൂർ ബീലൈൻ പബ്ലിക് സ്കൂൾ (147) രണ്ടാം സ്ഥാനവും പുതിയങ്ങാടി അൽ ഹറമൈൻ ഇംഗ്ലീഷ് സ്കൂൾ (134) മൂന്നാം സ്ഥാനവും നേടി. കോർപ്പറേഷൻ കൗൺസിലർ പി. ഉഷാ ദേവി ഉദ്ഘാടനം ചെയ്തു. മലബാർ സഹോദയ പാട്രൺ കെ.പി ഷക്കീല വിജയികളെ പ്രഖ്യാപിച്ചു. പ്രസിഡന്റ് മോനി യോഹന്നാൻ ട്രോഫികൾ വിതരണം ചെയ്തു. ലിറ്റിൽ ഫ്ലവർ മാനേജർ ഫാദർ ഡോ. ജിനോ പി ജോബ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സിന്ധു ബി. പി സ്വാഗതവും ലിറ്റിൽ ഫ്ലവർ സ്കൂൾ പ്രിൻസിപ്പൽ ദിലീപ് പി ജെയിംസ് നന്ദിയും പറഞ്ഞു.