കെ.എസ്.എസ്.പി.എ ജില്ലാ സമ്മേളനം

Monday 05 January 2026 12:34 AM IST
കെ.എസ്.എസ്.പി.എ ജില്ലാ സമ്മേളനം

ബാലുശ്ശേരി: കെ. എസ്. എസ്.പി. എ ജില്ലാ സമ്മേളനം ബാലുശ്ശേരിയിൽ നാളെ ആരംഭിക്കും. രാവിലെ 9.30 ന് ഗ്രീൻ അറീന ഓഡിറ്റോറിയത്തിൽ ജില്ലാ പ്രസിഡന്റ് പി. എം. അബ്ദുറഹിമാൻ പതാകയുയർത്തും. ജില്ലാ പ്രസിഡന്റ് അദ്ധ്യക്ഷത വഹിക്കും. ജില്ലാ സെക്രട്ടറി ഒ.എം. രാജൻ റിപ്പോർട്ട് അവതരണവും ട്രഷറർ ടി ഹരിദാസൻ വരവുചെലവു കണക്ക് അവതരണവും നടത്തും. 12 മണിയ്ക്ക് ത്രിതല പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കെ.എസ്.എസ്.പി.എ അംഗങ്ങൾക്കുള്ള അനുമോദനം ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്യും. 2 മണിയ്ക്ക് വനിതാസമേളനം മുൻ എം. പി രമ്യാ ഹരിദാസ് ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് പൊതുസമ്മേളനം അഡ്വ. ഷിബു മീരാൻ ഉദ്ഘാടനം ചെയ്യും. ജനു. ഏഴിന് രാവിലെ 10ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം എം.കെ രാഘവൻ എം.പി ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് എം. പി വേലായുധൻ ഉദ്ഘാടനം ചെയ്യും. സാംസ്കാരിക സമ്മേളനം കൽപ്പറ്റ നാരായണൻ ഉദ്ഘാടനം ചെയ്യും.