പാലിയേറ്റീവ് ജില്ലാ സംഗമം സ്വാഗതസംഘം രൂപീകരിച്ചു

Monday 05 January 2026 12:53 AM IST
ഡോക്ടർ സജി പോൾ ഉദ്ഘാടനം ചെയ്യുന്നു.

കുറ്റ്യാടി: കോഴിക്കോട് ഇനീഷ്യേറ്റിവ് ആൻഡ് പാലിയേറ്റീവ് ജില്ലാ തല വോളണ്ടിയർ സംഗമം 23ന് കുറ്റ്യാടി മെഹ്ഫിൽ ഓഡിറ്റോറിയത്തിൽ നടക്കും. കരുണ പാലീയേറ്റിവ് ക്ലീനിക്കിൽ നടന്ന സ്വാഗതസംഘം രൂപീകരണ യോഗം ഡോ.സജി പോൾ ഉദ്ഘാടനം ചെയ്തു. കിപ് ജില്ലാ ചെയർമാൻ നിസാർ അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. അബ്ദുൾ മജീദ് നരിക്കുനി വിശദീകരണം നടത്തി. പി.കെ നവാസ് പ്രോഗ്രാം വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീജേഷ് ഊരത്ത്, സുമയ്യ വരപ്പറത്ത്, നസീറ ഫൈസൽ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഒ.വി ലത്തീഫ് , മുൻ ഗ്രാമപഞ്ചായത്ത് അംഗം എ.സി മജീദ്, കെ.എം മുഹമ്മദലി, ഇ. അശ്റഫ്, തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലയിലെ 82 യൂനിറ്റുകളിൽ നിന്നുമായി ആയിരത്തോളം പാലിയേറ്റീവ് വോളണ്ടിയർമാർ പരിപാടിയിൽ പങ്കെടുക്കും, വൈകിട്ട് അഞ്ചിന് കുറ്റ്യാടി ടൗണിൽ പൊതുസമ്മേളനവും നടക്കും.