പക്ഷിനിരീക്ഷണ ക്യാമ്പും ക്ലാസും
Monday 05 January 2026 12:13 AM IST
കാഞ്ഞങ്ങാട്: കുട്ടികൾക്കായി നന്മമരം ചാരിറ്റബിൾ സൊസൈറ്റി സംഘടിപ്പിച്ച പക്ഷി നിരീക്ഷണ ക്യാമ്പും ക്ലാസും നഗര സഭാ ചെയർപേഴ്സൺ വി.വി രമേശൻ ഉദ്ഘാടനം ചെയ്തു. ചെമ്മട്ടം വയൽ, തോയമ്മേൽ, അരയി, കാരാട്ട് വയൽ പ്രദേശങ്ങളിലെ തണ്ണീർ തടങ്ങളാണ് നിരീക്ഷിച്ചത്. വ്യത്യസ്ത സ്പീഷിസുകളിലായി 239 പക്ഷികളെ ഈ പ്രദേശങ്ങളിൽ നിന്നും കണ്ടെത്തി. യൂറോപ്പിൽ നിന്നും വരുന്ന ദേശാടന കിളിയായ വയിറ്റ് സ്‌നോർക്ക്, ബ്ലൂ ട്രോട്ട്, ടൈഗ ഫ്ലൈ കാച്ചർ എന്നിവയെ കുട്ടികൾക്ക് കാണാൻ സാധിച്ചു. നന്മമരം പ്രസിഡന്റ് ബിബി കെ. ജോസ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയർപേഴ്സൺ ലത ബാലകൃഷ്ണൻ മുഖ്യാതിഥിയായി. നന്മമരം ചെയർമാൻ സലാം കേരള, സി.പി ശുഭ, ഷിബുനോർത്ത് കോട്ടച്ചേരി, വിനോദ്, ഗോകുലാനന്ദൻ മോനാച്ച, സതീശൻ മടിക്കൈ, പ്രസാദ്, വൈഗ ഹരി നേതൃത്വം നൽകി.