വയനാട്ടുകുലവൻ തെയ്യംകെട്ട് ലോഗോ പ്രകാശനം
Monday 05 January 2026 12:15 AM IST
ചേറ്റുകുണ്ട്: ചേറ്റുകുണ്ട് മീത്തൽ വീട് തറവാട് വയനാട്ടുകുലവൻ തെയ്യം കെട്ടിന്റെ ലോഗോ പ്രകാശനം ബേക്കൽ ഡിവൈ.എസ്.പി വി.വി. മനോജ് നിർവഹിച്ചു. ആഘോഷ കമ്മിറ്റി ചെയർമാൻ ഉദയമംഗലം സുകുമാരൻ അദ്ധ്യക്ഷനായി. ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് അഡ്വ. കെ. ബാലകൃഷ്ണൻ, ജനറൽ സെക്രട്ടറി പി.കെ. രാജേന്ദ്രനാഥ്, വൈസ് പ്രസിഡന്റുമാരായ കെ.വി. അപ്പു, കൃഷ്ണൻ ചട്ടഞ്ചാൽ, ട്രഷറർ പി.വി. ചിത്രഭാനു, ജനറൽ കൺവീനർ കെ. സുകുമാരൻ, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ സുകുമാരൻ പൂച്ചക്കാട്, മീഡിയ കമ്മിറ്റി ചെയർമാൻ പാലക്കുന്നിൽ കുട്ടി, പള്ളിക്കര പഞ്ചായത്ത് അംഗം കൃഷ്ണൻ പുല്ലൂർ, പൂച്ചക്കാട് മഹാവിഷ്ണു ക്ഷേത്ര കമ്മിറ്റി ട്രഷറർ കെ. രവിവർമൻ, മാതൃ സമിതി കൺവീനർ പി. കെ. ഇന്ദിര എന്നിവർ പ്രസംഗിച്ചു. ഏപ്രിൽ 7 മുതൽ 9 വരെയാണ് തെയ്യംകെട്ട്.