റബറിന് നേരിയ മുന്നേറ്റം, കുരുമുളക് വില കുതിക്കുന്നു

Monday 05 January 2026 12:54 AM IST

കോട്ടയം: ഉത്പാദനം കുറഞ്ഞ് ലഭ്യത കുറഞ്ഞതോടെ റബർ ഷീറ്റിന്റെ വില കിലോയ്ക്ക് രണ്ട് രൂപ ഉയർന്നു. അന്താരാഷ്ട്ര വില 190 കടന്നിട്ടും ആഭ്യന്തര വിപണിയിൽ ആ‌ർ.എസ്.എസ് ഫോർ വില 177 രൂപയാണ്. റബർ ബോർഡ് വില 185 രൂപയാണ്.

ഇറക്കുമതി ചെയ്ത ക്രംബ് റബർ സ്റ്റോക്കുള്ളതിനാൽ ആഭ്യന്തര വില ഉയരാതിരിക്കാൻ വ്യവസായികൾ വിപണിയിൽ നിന്ന് വിട്ടു നിന്നു. വേനൽ ശക്തമായതോടെ ഉത്പാദനം കുറഞ്ഞിട്ടും ടയർ ലോബി വില ഇടിക്കാൻ ശ്രമിക്കുകയാണെന്ന് കർഷകർ ആരോപിക്കുന്നു. ഉത്പാദനം കുറഞ്ഞതിനാൽ വില 200 രൂപ എത്തേണ്ടതാണെന്ന് കർഷകർ പറയുന്നു.

##അന്താരാഷ്ട്ര വില (കിലോയ്ക്ക് )

ചൈന- -- 201 രൂപ

ടോക്കിയോ -191 രൂപ

ബാങ്കോക്ക് --192 രൂപ

#########################

കുരുമുളക് കിട്ടാനില്ല

മസാല കമ്പനികളുടെ വാങ്ങലും ലഭ്യത കുറഞ്ഞതും കുരുമുളക് വില ഉയർത്തി. രണ്ടാഴ്ചക്കിടെ കിലോയ്ക്ക് പത്ത് രൂപ കൂടി. ചെറുകിട കർഷകർ പച്ച കുരുമുളകാണ് വിൽക്കുന്നത്. ഇതോടെ വില കിലോക്ക് 225 രൂപയായി. ബ്രസീലിൽ മുളകിൽ വിഷാംശം കലർന്ന ബാക്ടീരിയയെ കണ്ടെത്തിയതിനാൽ കയറ്റുമതിക്കാർ അവിടുന്ന് ചരക്ക് വാങ്ങുന്നില്ല. അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യൻ കുരുമുളക് വില ടണ്ണിന് 8250 ഡോളറിലേക്ക് ഉയർന്നു.