അവാർഡ് തിളക്കത്തിൽ പീപ്പിൾസ് അർബൻ ബാങ്ക്
Monday 05 January 2026 12:56 AM IST
കൊച്ചി: എറണാകുളം ജില്ലയിലെ ഏറ്റവും മികച്ച അർബൻ കോപ്പറേറ്റീവ് ബാങ്കിനുള്ള പുരസ്‌കാരം തൃപ്പൂണിത്തുറ പീപ്പിൾസ് അർബൻ ബാങ്ക് സ്വന്തമാക്കി. 72ാം സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് കാക്കനാട് കേരള ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വ്യവസായ മന്ത്രി പി. രാജീവിൽ നിന്ന് പീപ്പിൾസ് അർബൻ ബാങ്ക് ചെയർമാൻ ടി. സി ഷിബു, ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ കെ. ജയപ്രസാദ് എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി. ജോയിന്റ് രജിസ്ട്രാർ കെ.വി സുധീർ, ഐ.സി. എം മുൻ ഡയറക്ടർ എം. വി ശശികുമാർ, കണയന്നൂർ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ടി. സി ഷണ്മുഖദാസ്, അസിസ്റ്റന്റ് രജിസ്ട്രാർ പി. ജെ ശബ്ന മോൾ തുടങ്ങിയവർ പങ്കെടുത്തു. എറണാകുളത്തെ ഏറ്റവും മികച്ച അർബൻ ബാങ്കിനുള്ള അവാർഡും ഏറ്റവും കൂടുതൽ നിക്ഷേപം സമാഹരിച്ച ബാങ്കിനുള്ള പുരസ്കാരവും ഉൾപ്പെടെ മൂന്ന് അവാർഡുകളാണ് പീപ്പിൾസ് ബാങ്കിന് ലഭിച്ചത്.